Messages


Message

image

യേശുവിൻ പ്രിയ ദൈവജനമേ,

യേശുവിന്റെ കരുണയിലൂടെയാണ് നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടതും ജീവിക്കുന്നതും, പാപം ചെയ്തിട്ടും രക്ഷിക്കപ്പെടുന്നതും. വിശുദ്ധ പൗലോസ് ശ്ലീഹ ഓർമ്മപ്പെടുത്തുന്നു: “മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയായാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” ദൈവത്തിന്റെ കരുണയിലൂടെ ജനത്തിന് തിന്മയിൽ നിന്നും വിടുതൽ ലഭ്യമാകണം. തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ച ദൈവം എന്നും ഈ ലോകത്തിലെ തിന്മകൾക്കെതിരെ പോരാടാൻ പ്രവാചകന്മാരെ പ്രേത്യേകമായി തെരഞ്ഞെടുക്കുന്നു. ഈ പ്രവാചക ദൗത്യം ബെനെഡിക്റ്റിൻ സഭയിലൂടെയും, ബെനെഡിക്റ്റിൻ ധ്യാനകേന്ദ്രത്തിലൂടെയും ഈ നാൾവരെ നിർവഹിച്ച എല്ലാ ബെനെഡിക്റ്റിൻ വൈദികരെയും, സന്യസ്തരെയും, അൽമായ പ്രേഷിതരെയും നന്ദിയോടെ സ്മരിക്കുന്നു.

അനേകം വൈദികർ, സന്യസ്തർ, അത്മായർ അടങ്ങുന്ന ദൈവജനം മക്കിയാട് ആശ്രമത്തിലും, ബെനെഡിക്ടൻ ധ്യാനകേന്ദ്രത്തിലുമായി വന്നു ധ്യാനിച്ച് അനുഗ്രഹം സ്വീകരിക്കുന്നു. മക്കിയാട് വന്നു ധ്യാനിക്കുന്ന അഭിവന്യ പിതാക്കന്മാരുടെ സാന്നിദ്ധ്യം തന്നെ ഈ ആലയത്തിനു എന്നും അനുഗ്രഹമാണ്.

പൈശാചിക ശക്തികളുടെ പേടി സ്വപ്നമായ വിശുദ്ധ ബെനെഡിക്റ്റിന്റെ മധ്യസ്ഥതയിൽ വചന പ്രഘോഷണത്തിലൂടെ ദൈവജനത്തിനു തിന്മയിൽ നിന്നും വിടുതൽ കൊടുക്കാൻ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ബെനെഡിക്റ്റിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ രാജീവ് പാല്ല്യത്തറ അച്ഛനും, അസിസ്റ്റന്റ് ഡയറക്ടർ ജെറി അച്ഛനും അഡ്മിനിസ്ട്രേറ്റർ ജോളി പാലാട്ടി അച്ഛനും, ആത്മീയ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റു വൈദികർക്കും, സന്യസ്തർക്കും, അത്മായപ്രേഷിതർക്കും എന്റെ പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു.

ഈ ആലയത്തിലൂടെ ലോകം മുഴുവൻ വചനം പ്രെഘോഷിക്കപ്പെടട്ടെ. ദേശങ്ങൾ അനുഗ്രഹം പ്രാപിക്കട്ടെ...

പ്രാർത്ഥനയോടെ,


image

ഏശയ്യാ 2 :3 അനേകം ജനതകൾ പറയും: വരുവിൻ നമുക്കു കർത്താവിന്റെ ഗിരിയിലേക്ക്, പോകാം. അവിടുന്ന് തന്റെ മാർഗ്ഗങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ പാതകളിൽ ചരിക്കും...

ബെനെഡിക്റ്റിൻ ധ്യാനകേന്ദ്രം, മക്കിയാട് - വയനാടിന്റെ വിശുദ്ധിയായി ലോകത്തെ ദൈവതിലേക്കാകർഷിക്കുന്ന കർത്താവിന്റെ വിശുദ്ധ ഗിരിയായി, വിശുദ്ധ ആലയമായി ദൈവം തെരഞ്ഞെടുത്ത സ്ഥലം.

1962 വർഷം മുതൽ, വചനത്തിന്റെ കൂടാരമായി, ആയിരങ്ങളെ ദൈവത്തിങ്കലേക്കു ആകർഷിച്ചുകൊണ്ട് ബെനഡിക്റ്റിൻ സന്യാസ വൈദികരുടെ നേതൃത്വത്തിൽ മക്കിയാട് എന്ന ഗ്രാമത്തിൻ കുന്നിൻമുകളിൽ ആത്മീയ ശുശ്രൂഷകൾ നടത്തപ്പെടുന്നു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഓർമ്മപ്പെടുത്തുന്നതുപോലെ കത്തോലിക്കാ തിരുസഭ പാപികളെ ശുശ്രൂഷിക്കുന്ന ആശുപത്രിയാണ്. ("The Church is not a museum of saints, but a hospital for sinners.") എങ്കിൽ ഓരോ ധ്യാനകേന്ദ്രവും ആ ആശുപത്രിക്കുള്ളിലെ Intensive Care Unit (ICU) ആയി പ്രവർത്തിക്കുന്നു.

ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെകൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ് (മത്തായി 9:12-13). വയനാടിന്റെ നെറുകയിൽ ദൈവം ബെനെഡിറ്റിൻ ധ്യാനകേന്ത്രത്തെ ഉയർത്തിയത് ആത്മാവിനും മനസ്സിനും ശരീരത്തിനും മുറിവേറ്റ ദൈവജനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യാനാണ്. കർത്താവിന്റെ കരുണയാണ് ഈ ആലയത്തെ നയിക്കുന്നതും, ഈ ആലയത്തിലേക്കു ദൈവജനത്തെ നയിക്കുന്നതും.

യേശുവിൽ ഏറ്റവും പ്രിയപ്പെട്ട ദൈവജനമേ, ഈ ലോകം നമ്മുക്കെല്ലാം ആത്മീയവും മാനസികവും ശാരീരികവുമായ മുറിവുകൾ നൽകുന്നു. നമ്മെ സൗഖ്യപ്പെടുത്തുവാനും ശക്തിപ്പെപ്പെടുത്തുവാനും ആശ്വസിപ്പിക്കുവാനും യേശുവിനു മാത്രമേ സാധിക്കുകയുള്ളു. ലൂക്കാ 9: 1-2-ൽ പറയുന്നു “അവൻ പന്ത്രണ്ടു പേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു…”. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സൗഖ്യപ്പെടുത്താനും ദൈവജനത്തെ തിന്മയിൽ നിന്നും വിടുവിക്കാനുമായിരുന്നു ശിഷ്യന്മാർ അയക്കപ്പെട്ടത്. ഈ ദൗത്യങ്ങളാണ് കത്തോലിക്കാ തിരുസഭയിലൂടെ എന്നും നിറവേറിക്കൊണ്ടിരിക്കുന്നതും. കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെ തിരഞ്ഞെടുക്കയല്ല, ജനത്തിനുവേണ്ടി സ്ഥലം തിരഞ്ഞെടുക്കുകയാണു ചെയ്തത് (2 മക്കബായർ 5:19). ജനത്തിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത വചന പ്രെഘോഷണത്തിന്റെയും സൗഖ്യത്തിന്റെയും വിടുതലിന്റെയും ആലയമാണ് ബെനെഡിക്റ്റിൻ ധ്യാനകേന്ദ്രം.താപസികനായ വിശുദ്ധ ബെനെഡിക്റ്റിലൂടെ ജനത്തിനു തിന്മയിൽ നിന്നും വിടുതൽ കൊടുത്തതുപോലെ, ഇന്നും യേശു അതിശക്തമായി പ്രവർത്തിക്കുന്നു. ആ വിശുദ്ധന്റെ ജീവിതശൈലി പിന്തുടരുവാൻ ശ്രമിക്കുന്ന, ആ വിശുദ്ധന്റെ സ്വർഗീയ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്ന ബെനെഡിക്റ്റിൻ സന്യാസ വൈദികരിലൂടെ യേശു ഇന്നും അനേകർക്ക് ആശ്വാസം നൽകുന്നു. ദൈവം ഈ ഗിരിയിൽ അവിടുത്തെ ശക്തി പ്രകടമാക്കുന്നു.

വരുവിൻ... വചനം ശ്രവിപ്പിൻ... മാനസാന്തരത്തിൻ ഫലങ്ങൾ പുറപ്പെടുവിക്കിൻ... തിന്മയിൽ നിന്നും വിടുതൽ നേടുവിൻ... സൗഖ്യം സ്വീകരിപ്പിൻ...

തിരുസഭ ഉണരട്ടെ... യേശു ഏക രക്ഷകനെന്നു ലോകം ഗ്രഹിക്കട്ടെ.

ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ,

Prayer

Hail Mary, full of grace. The Lord is with You. Blessed are you among women, and blessed is the fruit of your womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.